Aswas fund

ചികിത്സാ സഹായം കൈമാറി
ആഗസ്ത് 28>> വിദ്യാര്‍ത്ഥികള്‍ സമാഹരിക്കുന്ന സ്കൂള്‍ ആശ്വാസ് നിധിയില്‍   നിന്നും വൃക്കരരോഗം ബാധിച്ച വ്യക്തിയുടെ ചികിത്സാ ചെലവിലേക്ക് സംഭാവന നല്‍കി. വിദ്യാര്‍ത്ഥിനികളായ അഭിന, അനിഷ എന്നിവരുടെ പിതാവായ ആറാം മൈലിലിലെ ശ്രീ.പി.വി.ബാബുവിന്റെ ചികിത്സാ ചെലവിലേക്കാണ് തുക നല്കിയത്. 25000 രൂപയുടെ ചെക്ക് അദ്ദേഹത്തിന്റെ ഭാര്യക്ക് പ്രിന്‍സിപ്പാള്‍ ശ്രീമതി ആര്‍.ഉഷാനന്ദിനി സ്കൂള്‍ ഓഫീസില്‍ വെച്ച് കൈമാറി. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍, ആശ്വാസ് നിധിയുടെ ചുമതലയുള്ള അധ്യാപകന്‍ ശ്രീ.കെ.സി.സുനില്‍ എന്നിവരും സന്നിഹിതരായിരുന്നു.

No comments:

Post a Comment