Chirasmarana

'ചിരസ്മരണ' സ്കൂളിന് സൗണ്ട് സിസ്റ്റങ്ങള്‍ നല്കി
മാര്‍ച്ച് 28 >>  1977 -  78 എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ചിരസ്മരണ സ്കൂളിന്റ പി.ടി.എ ഹാളിന് യോജിച്ച രീതിയിലുള്ള സൗണ്ട് സിസ്റ്റങ്ങള്‍ സംഭാവന ചെയ്തു. സ്കൂള്‍ അസംബ്ലിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് പ്രിന്‍സിപ്പാ‍ള്‍ ശ്രീ.എം.കെ അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചിരസ്മരണയുടെ പ്രവര്‍ത്തകരായ സര്‍വ്വ ശ്രീ ഇ.എം.സുരേഷ്ബാബു, കെ.രവി, എം.കെ.രമേശന്‍, പി.വി.അന്നജന്‍ എന്നിവരില്‍ നിന്ന് ഈ സൗണ്ട് സിസ്റ്റങ്ങള്‍ ഏറ്റുവാങ്ങി.

No comments:

Post a Comment