School Kalolsavam

സ്കൂള്‍ കലോത്സവം സമാപിച്ചു
ഒക്ടോബര്‍ 27 >> ഒക്ടോബര്‍  26, 27 തീയ്യതികളില്‍ വിവിധ വേദികളിലായി നടന്ന സ്കൂള്‍ കലോത്സവം മേളക്കൊഴുപ്പോടെ സമാപിച്ചു. 26  ന് രാവിലെ 9 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്‍‌റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. വിശിഷ്ടാതിഥിയായി സംസ്ഥാന കലോത്സവത്തില്‍ വയലിനില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി വേദമിത്രയും പരിപാടിയില്‍ സന്നിഹിതയായിരുന്നു. മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി കെ.ശ്രീജിനി, ഹയര്‍സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.ദിലീപ് കുമാര്‍, ഹൈസ്കൂള്‍ സീനിയര്‍ അധ്യാപകന്‍ ശ്രീ.കെ.സുധീര്‍, പ്രൈമറി സീനിയര്‍ അധ്യാപകന്‍ ശ്രീ.കെ.സി.പദ്മനാഭന്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ. സി.സി.വിനോദ്കുമാര്‍, സ്കൂള്‍ ലീഡര്‍ അഭിമന്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കുമാരി വേദമിത്രയുടെ വയലിന്‍ കച്ചേരിയും അരങ്ങേറി. ഉദ്ഘാടന പരിപാടി വിജയിപ്പിച്ച മുഴുവനാളുകള്‍ക്കും പ്രോഗ്രാം കമ്മറ്റി കണ്‍വീനറും സ്കൂളിലെ മലയാളം അധ്യാപികയുമായ ശ്രീമതി എം.പി.ഷൈന നന്ദി പറഞ്ഞു. 


No comments:

Post a Comment