Snehapputhappu

കിടപ്പ് രോഗികള്‍ക്ക് സ്നേഹപ്പുതപ്പ്
ജനുവരി 27 >> കിടപ്പിലായ രോഗികള്‍ക്ക് സ്നേഹപ്പുതപ്പുകളുമായി വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ വകയാണ് കിടപ്പിലായ രോഗികള്‍ക്ക് പുകപ്പുകള്‍ സമ്മാനിച്ചത്. മയ്യില്‍ ഗവ.ആശുപത്രിയിലെ പെയിന്‍ ആന്റ് പാലിയേറ്റിവ് യൂണിറ്റിന്റെ കീഴിലുള്ള രോഗികള്‍ക്കായി മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി.ധന്യ പുതപ്പുകള്‍ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍, എന്‍.എസ്.എസ് ചുമതലയുള്ള അധ്യാപകന്‍ ശ്രീ.ഷിജു.ആര്‍  എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment