Republic day

റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു
ജനുവരി 26 >> രാജ്യത്തിന്റെ  അറുപത്തി എട്ടാം റിപ്പബ്ലിക് ദിനം സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.രാവിലെ 9.30 ന് പതാക ഉയര്‍ത്തിയതോടു കൂടി പരിപാടികള്‍ക്ക് തുടക്കമായി. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. സ്കൗട്ട്, ഗൈഡ്, എന്‍.സി.സി, ജെ.ആര്‍.സി, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ദേശീയപതാകയെ ആദരിച്ച് സല്യൂട്ട് നല്കി. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഹയര്‍ സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.പി.ദിലീപ് കുമാര്‍, ഹൈസ്കൂള്‍ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീല, പ്രൈമറി വിഭാഗം സീനിയര്‍ അധ്യാപകന്‍ ശ്രീ.കെ.സി പദ്മനാഭന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ എന്നിവര്‍ റിപ്പബ്ലിക് ദിന സന്ദേശങ്ങള്‍ നല്കി. സ്കൂള്‍ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദേശഭക്തി ഗാനങ്ങളും അരങ്ങേറി. കര്‍ണ്ണാടകത്തില്‍ ജാംബൂരി കേമ്പില്‍ പങ്കെടുത്ത സ്കൗട്ട്, ഗൈഡ് കാഡറ്റുകള്‍ക്ക് ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 



No comments:

Post a Comment