Safdar Hasmi award

സ്കൂളിനെ ആദരിച്ചു
2018 മെയ് 19 >>  എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനടിസ്ഥാനത്തില്‍ മികവു പുലര്‍ത്തിയ നമ്മുടെ സ്കൂളിനെ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആദരിച്ചു. ചടങ്ങില്‍വെച്ച് ബഹു.എം.പി.പി.കെ.ശ്രീമതി, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ.ഗോപിനാഥ് രവീന്ദ്രന്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.ടി.പി.വേണുഗോപാല്‍, സഫ്ദര്‍ ഹാശ്മി വായനശാലാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി.എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍, സ്കൂളിലെ അധ്യാപകര്‍ എന്നിവര്‍ക്ക് ഉപഹാരം കൈമാറി. മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ ചടങ്ങിന് അധ്യക്ഷം വഹിച്ചു.

No comments:

Post a Comment