August 15

സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു
ആഗസ്ത് 17>> രാജ്യത്തിന്റെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യ ദിനം സ്കൂളില്‍ സമുചിതമായി ആചരിച്ചു, രാവിലെ 9 മണിക്ക് പ്രിന്‍സിപ്പാള്‍ ശ്രീ എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ ചി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. എന്‍.സി.സി, സ്കൗട്ട്, ജെ.ആര്‍.സി, എന്‍.എസ്.എസ് കാഡറ്റുകള്‍ ത്രിവര്ഷണ്ണ പതാകക്ക് സല്യൂട്ട നല്കി ആദരിച്ചു. തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രിന്‍സിപ്പാള്‍,  ഹെഡ്മാസ്റ്റര്‍, ഹയര്‍ സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.ദിലീപ് കുമാര്‍, പ്രൈമറി വിഭാഗം സീനിയര്‍ അധ്യാപന്‍ ശ്രീ.കെ.സി.പദ്മനാഭന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ എന്നിവരും വിദ്യാര്‍ത്ഥി പ്രതിനിധികളും സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. എല്ലാ കുട്ടികള്‍ക്കും മധുരമിഠായി വിതരണം ചെയ്തു. മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദേശഭക്തി ഗാനങ്ങളും ആലപിച്ചു. 




Watch the video
    

No comments:

Post a Comment