Vegetables

ഹരിത പച്ചക്കറി വിളവെടുത്തത് സ്കൂളിന് നല്കി
ഫെബ്ര 16 >> കയരളം പട്ടുവം വയല്‍ സ്വാശ്രയ സംഘവും സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി പട്ടുവം വയലില്‍ കൃഷി ചെയ്ത നാടന്‍ പച്ചക്കറിയുടെ വിളവെടുപ്പിനു ശേഷം സ്കൂള്‍ കുട്ടികളുടെ ഉച്ച ഭക്ഷണത്തിനു സൗജന്യമായി നല്കി സ്വാശ്രയ സംഘവും എന്‍.എസ്.എസും മാതൃകയായി. സ്വാശ്രയ സംഘം പ്രവര്‍ത്തകരായ ശ്രീ.വി.വിഷ്ണ, ശ്രീ. പുത്തലത്ത് അശോകന്‍ എന്നിവര്‍ ചേര്‍ന്ന് ഉച്ച ഭക്ഷണ പാചകക്കാരായ ശ്രീമതി പി.ഗിരിജ, ശ്രീമതി.പി.പി.പ്രസന്ന എന്നിവരെ പച്ചക്കറികള്‍ ഏല്‍പിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ്കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ഠി.കെ.ഹരീന്ദ്രന്‍, ഹയര്‍ സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.പി.ദിലീപ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍, എന്‍.എസ്.എസ് ചുമതസയുള്ള അധ്യാപകന്‍ ശ്രീ.ഷിജു.ആര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എന്‍.എസ്.എസ് വിദ്യാര്‍ത്ഥി വിപേഷ്.എ നന്ദി പറഞ്ഞു.


No comments:

Post a Comment