Independence day




സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു
ആഗസ്ത് 15>> ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ ദിനം സ്കൂളില്‍ സമുചിതമായി ആചരിച്ചു. രാവിലെ 8.30 ന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ ഹരീന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി.എന്‍.സി.സി, സ്കൗട്ട്, ജെ.ആര്‍.സി, എന്‍.എസ്.എസ് കാഡറ്റുകളുടെ മാര്‍ച്ച്പാസ്റ്റും നടന്നു. ഹയര്‍സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.പി.ദിലീപ്കുമാര്‍ കാഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. സ്കൂളില്‍ വിശിഷ്ടീഥിഥിയായി എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സെന്ട്രല്‍ യൂണിവേഴ്സിറ്റി കാസര്‍ഗോഡ് കാമ്പസ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ശ്രീ.വി.രാഘവന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ ഹരീന്ദ്രന്‍,  ഹയര്‍സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.പി.ദിലീപ്കുമാര്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി.എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍, യു.പി.വിഭാഗം എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ.കെ.സി.പത്മനാഭന്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിന സന്ദേശങ്ങള്‍ നല്കി. തുടര്‍ന്ന് മ്യൂസിക് ക്ലബ് അംഗങ്ങള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനവും അരങ്ങേറി. മുഴുവന്‍ കുട്ടികള്‍ക്കും മധുര മിഠായികളും വിതരണം ചെയ്തു.





          

No comments:

Post a Comment