Class library

സ്കൂളില്‍ ക്ലാസ് ലൈബ്രറിക്ക് തുടക്കമായി
നവംബര്‍ 10 >> സ്കൂളിലുള്ള മുഴുവന്‍ ക്ലാസിലേക്കുമുള്ള ക്ലാസ് ലൈബ്രറികളുടെ സജ്ജീകരണവും പുസതക ശേഖരണവും പൂര്‍ത്തിയായി. ലൈബ്രറിയുടെ ഒൗപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ അധ്യക്ഷം വഹിച്ചു. വിവിധ ക്ലാസുകളിലായി പതിനായിരത്തോളം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച് കഴിഞ്ഞു. മയ്യില്‍ സര്‍വ്വീസ് സഹകരണ ബേങ്ക് വക പുസ്തകങ്ങള്‍ ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണന്‍ ക്ലാസ് ലൈബ്രേറിയന്‍മാര്‍ക്ക് കൈമാറി. ശ്രീ.കെ.സി.ഗോവിന്ദന്‍ മാസ്റ്റര്‍, ശ്രീ.കെ.സി.അനില്‍കുമാര്‍, ശ്രീമതി എന്‍.പി.ശ്രീജനി, ശ്രീ.സി.സി.വിനോദ്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.




No comments:

Post a Comment