Aqua culture

 അക്വാ കള്‍ച്ചര്‍ ക്ലബ്ബ് ഉദ്ഘാടനം
ആഗസ്ത് 10>> കേരളാ സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സ്കൂളില്‍ അക്വാ കള്‍ച്ചര്‍ ക്ലബ്ബ് രൂപാകരിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ നിര്‍വ്വഹിച്ചു. മയ്യില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.കെ.ഉഷ അധ്യക്ഷം വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.പവിത്രന്‍, പ്രിന്‍സിപ്പാള്‍ ശ്രീമതി.ആര്‍.ഉഷാനന്ദിനി, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി.എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍, അക്വാക്ലബ് സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ ശ്രീ.എം.കെ ഹരിദാസന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്ണൂര്‍ ഫിഷറീസ് അസിശ്റ്റന്ഡ് ഡയരക്ടര്‍ ശ്രീ.പ്രശാന്ത് സ്വാഗതവും, മയ്യില്‍ ഗ്രാമപഞ്ചായത്ത് അക്വാകള്ച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ ശ്ര.യു.പി.മൂസാന്‍കുട്ടി നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തനു ശേഷം ക്ലബ് അംഗങ്ങള്‍ക്ക് അലങ്കാര മത്സ്യ കൃഷിയെ കുറിച്ച് ശ്രീ.കെ.കണ്ണന്‍ ക്ലാസെടുത്തു. ക്ലബ്ബില്‍ ഇരുപത്തി അഞ്ച് ശതമാനം ഭിന്ന ശേഷിയുള്ള കുട്ടികളാണെന്നുള്ള പ്രത്യേകതയുമുണ്ട്. 

No comments:

Post a Comment